
കാക്കനാട് ഗവ ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്
കാക്കനാട് : ജ്യൂവനേൽ ജസ്റ്റിസ് ബോർഡ്, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം ഫോർ ബോയ്സ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം സെന്ററിൽ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മോട്ടിവേഷനും സംഘടിപ്പിച്ചു. ജ്യൂവനേൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജ്യൂവനേൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ, ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ലയൺസ് ഗവർണർ വിഎസ് രാജേഷ് മുഖ്യാതിഥിയായി.ലയൺ സ് ക്ലബ്ബ് പ്രസിഡന്റ് മൈക്കിൾ കടമാട്ട്, മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ മനോജ് ഗോവിന്ദ്, ജെജെബി മെമ്പർ അഡ്വ നളിനി പി, സൂപ്രണ്ട് സിനി പി എസ്, ലയൺസ് പിആർഒ കുമ്പളം രവി, സെക്രട്ടറി റോബർട്ട് സേവിയർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഡോ ജയന്തി പി നായർ, കൗൺസിലർ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് മനോജ് ഗോവിന്ദന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സും ,ഓണസദ്യയും നടത്തി
Photo Courtesy - Google







